Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി കോവിഡ്; 39 രോഗമുക്തര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 47 പേര്‍ വിദേശത്തു നിന്നും 37 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴു പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം. 39 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാഹാരാഷ്ട്രയില്‍ നിന്നു വന്ന 23 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. തമിഴ്‌നാട്-8, ഡല്‍ഹി-മൂന്ന്, ഗുജറാത്ത്-രണ്ട്, രാജസ്ഥാന്‍-ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

പത്തനംതിട്ട-14, കാസര്‍ഗോഡ്- 12, കൊല്ലം-11, കോഴിക്കോട്-10, ആലപ്പുഴ-എട്ട്, മലപ്പുറം-എട്ട്, പാലക്കാട്-ഏഴ്, കണ്ണൂര്‍-ആറ്, കോട്ടയം-അഞ്ച്, തിരുവനന്തപുരം-അഞ്ച്, തൃശൂര്‍-നാല്, എറണാകുളം, വയനാട് രണ്ടു വീതം.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട്-13, മലപ്പുറം-എട്ട്, കണ്ണൂര്‍-ഏഴ്, കോഴിക്കോട്-അഞ്ച്, തൃശൂര്‍, വയനാട് രണ്ടു വീതം, തിരുവനന്തപുരം, പത്തനംതിട്ട ഒന്നു വീതം.

സംസ്ഥാനത്ത് ഇന്ന് മൂന്നു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയ പാലക്കാട് സ്വദേശി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി ഷബ്‌നാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 14 ആയി.

14,3887 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 1588 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 884 പേര്‍ ചികിത്സയിലുണ്ട്. 17,0065 പേര്‍ നിരീക്ഷണത്തില്‍. 16,8578 പേര്‍ വീടുകളിലും 1,487 ആശുപത്രികളിലും. 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76,383 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 72,139 എണ്ണം നെഗറ്റീവ്.


Reactions