Hot Posts

6/recent/ticker-posts

ആരാധനാലയങ്ങള്‍ തുറന്നാലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: കേന്ദ്ര മാര്‍ഗ നിര്‍ദേശം ലഭിച്ചതിന് ശേഷമാത്രമായിരിക്കും സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ തുറന്നാലും ആള്‍ക്കൂട്ടം അനുവദിക്കില്ല. 

ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണ വിധേയമായി കേരളത്തിലെ ആരാധനാലയങ്ങള്‍ എങ്ങനെ തുറക്കാമെന്ന് വിവിധ മതനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ആരാധനാലയങ്ങളില്‍ സാധാരണ നില പുനസ്ഥാപിച്ചാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകുമെന്നും ഇന്നത്തെ സാഹചര്യത്തില്‍ അവ വലിയ രോഗവ്യാപനത്തിന് കാരണമാകുമെന്നുമുള്ള സര്‍ക്കാര്‍ നിലപാട് ഇവരെ അറിയിച്ചു. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം തുടങ്ങിയ വിഭാഗങ്ങളുമായി മൂന്നു ഘട്ടമായാണ് ചര്‍ച്ച നടത്തിയത്. 


Reactions