Hot Posts

6/recent/ticker-posts

മാനസിക വിഭ്രാന്തി: പാലക്കാട് ഏഴുവയസ്സുകാരനെ അമ്മ കുത്തിക്കൊന്നു



പാലക്കാട്: മണ്ണാര്‍ക്കാട് ഏഴുവയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റിരുന്നത്. കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. 

ഒമ്പത് മാസം പ്രായമുള്ള ഇര്‍ഫാന്റെ ഇളയ സഹോദരിയുടെ കരച്ചില്‍ കേട്ടാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. കുഞ്ഞ് വീടിന്റെ മുന്‍വശത്ത് കിടന്ന് കരയുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഏഴ് വയസ്സുകാരനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. 

അമ്മയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് ആലുവയില്‍ ജോലിസ്ഥലത്താണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. 

മകനെ കുത്തിക്കൊന്ന ശേഷം ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ യുവതി വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞാണ് സൂചന. വീഴ്ചയില്‍ കുഞ്ഞിന് സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് നാട്ടുകാരും പോലീസും എത്തിയപ്പോള്‍ ഇവര്‍ വീടിന്റെ വരാന്തയില്‍ തന്നെയുണ്ടായിരുന്നു.

മകന്‍ കൊല്ലപ്പെട്ടെന്നോ മകള്‍ക്ക് പരിക്ക് പറ്റിയെന്നതോ അറിഞ്ഞിരുന്നില്ല. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് യുവതി വീട്ടിലുണ്ടായിരുന്നത്. 

Reactions