കൊച്ചി: സംസ്ഥാനത്ത് ചാർട്ടഡ് വിമാനത്തിൽ വീണ്ടും സ്വർണം കടത്താൻ ശ്രമം. ബെഹ്റിനിൽ നിന്നും ചാർട്ടഡ് വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ യുവതിയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.
ഇവരിൽ നിന്നും 240 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു.
തൃശൂർ സ്വദേശിനിയാണ് യുവതി.
