ന്യൂഡൽഹി: ജനങ്ങളെ ദുരിത്തിലാക്കി തുടർച്ചയായ 19-ാം ദിവസവും
ഇന്ധന വില വർധിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് വർധിച്ചത്. 19 ദിവസത്തിനിടെ ഒരു ലിറ്റർ ഡീസലിന് 10.04 രൂപയുടേയും പെട്രോളിന് 8.68 രൂപയുടേയും വർധനവാണുണ്ടായത്.
ക്രൂഡ് ഓയിലിന് വില ഇടിഞ്ഞപ്പോഴും രാജ്യത്ത് ഇന്ധനവില കുതിക്കുകയാണ്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ജൂൺ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്.
കോവിഡ് ബാധിതരുടെ എണ്ണത്തിലും ഇന്ധനവിലയിലുമുണ്ടായ വർധനവ് കാണിക്കുന്ന ഗ്രാഫ് ഉൾപ്പെടെ ചേർത്തിട്ട ട്വീറ്റിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാറിനെതിരെ വിമർശനമുന്നയിച്ചിട്ടുണ്ട്. മോദി സർക്കാർ കോവിഡ് മഹാമാരിയേയും പെട്രോൾ-ഡീസൽ വിലയേയും തുറന്നു വിട്ടിരിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.
