Hot Posts

6/recent/ticker-posts

സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം പഠന സമയവും സിലബസും കുറഞ്ഞേക്കും


ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം സ്‌കൂളുകളില്‍ പഠന സമയവും സിലബസും കുറയ്ക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്‌റിയാല്‍. വിദ്യാഭ്യാസ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

ഇതു സംബന്ധിച്ച് അധ്യാപകരില്‍ നിന്നും വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്നും അദ്ദേഹം അഭിപ്രായവും തേടിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി പഠനം ഉറപ്പാക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു.


Reactions