ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി നീട്ടിയതായ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധിയാണ് സെപ്റ്റംബര്‍ 30 വരെ നീട്ടിയിരിക്കുന്നത്.
ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ചു. രേഖകളുടെ കാലാവധി നേരത്തെ ജൂണ്‍ 30 വരെ നീട്ടി നല്‍കിയിരുന്നു.
