Hot Posts

6/recent/ticker-posts

24 മണിക്കൂറിനിടെ 22,752 പുതിയ രോ​ഗികൾ; മരണം 482



ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 22,752 പേർക്ക്​ പുതിയതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചു.  482 പേരാണ് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത്​ ഇതുവരെ 7,42,417 പേർക്ക്​ കോവിഡ്​ ബാധിച്ചതായും 20,642​ പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

2,64,944 പേരാണ്​ നിലവിൽ ചികിത്സയിലുളളത്​. 4,56,831 പേർ രോഗമുക്തി നേടി. മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 2,17,121 കടന്നു. 9250 പേരാണ്​ സംസ്​ഥാനത്ത്​ ഇതുവരെ മരിച്ചത്​.

മഹാരാഷ്​ട്രക്ക്​ പുറമെ തമിഴ്​നാട്ടിലും ഡൽഹിയിലുമാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. തമിഴ്​നാട്ടിൽ 1,18,594പേർക്കും ഡൽഹിയിൽ 1,02,831 പേർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. 

കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്​ഥാനത്താണ്​ ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. 



Reactions