ചോദ്യം എന്ന മലയാള ചിത്രത്തിന് ശേഷം ഡിഫറെന്റ് മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ബിജുസുകുമാര്‍ നിര്‍മിച്ചു സംവിധാനം ചെയ്ത 'ഇരുട്ട് വാസു 'എന്ന ഹ്രസ്വ ചിത്രം വ്യാഴാഴ്ച യുട്യൂബ് ചാനലില്‍ റിലീസ് ചെയ്യും. സ്‌ക്രിപ്റ്റും ക്യാമറയും സംവിധാനവും ബിജു സുകുമാര്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അസോസിയേറ്റ് ഡയറക്ടര്‍ ജോബി ജോസഫ്. ഡബ്ബിങ്. രാഗമാലിക, എഡിറ്റര്‍- ബിജു. സ്റ്റുഡിയോ- ക്ലാസ്സിക് ഡിജിറ്റല്‍. പശ്ചാത്തല സംഗീതം- പൂഞ്ഞാര്‍ വിജയന്‍. സതീഷ്, ജോബി എന്നിവര്‍ അഭിനേതാക്കളായെത്തുന്നു. സന്തോഷ് മേവിട. സുദര്‍ശ്. സെബാന്‍, വിനീത് കര്‍ത്താ തുടങ്ങിയവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.
