Hot Posts

6/recent/ticker-posts

റെക്കോ‍ഡുകൾ പഴങ്കഥയാക്കി സ്വർണവില കുതിച്ചുയരുന്നു: പവന് 36,320 രൂപ



കൊ​ച്ചി: റെക്കോഡുകൾ ഭേദിച്ച്  സ്വ​ർ​ണ​വി​ല കു​തിച്ചുയരുന്നു. പ​വ​ന് 36,320 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. 200 രൂപയാണ് ഇന്ന് സ്വർണത്തിന് വർധിച്ചത്. ​ഗ്രാമിന് 25 രൂപ കൂടി 4540 രൂ​പ​യി​ലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 

ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനി തങ്കത്തിന് 1,793.60 ഡോളറാണ് വില. കഴിഞ്ഞദിവസത്തെ വിലയിൽനിന്ന് കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല.

കോവിഡ് കേസുകൾ സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നതിനാലാണ് ആഗോള വിപണിയിൽ സ്വർണ വില കൂടുന്നത്. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു.

Reactions