Hot Posts

6/recent/ticker-posts

തൊട്ടാൽ പൊള്ളും സ്വർണം, വില 40,000 ലേക്ക്


പഴയ റെക്കോഡുകൾ പഴങ്കഥയാക്കി പുതിയ ഉയരങ്ങളിലേക്ക് സ്വർണവില കുതിച്ചുയരുന്നു. പവന് 320 രൂപ വർധിച്ച് സ്വർണ വില 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി. സംസ്ഥാനത്ത് തുടർച്ചയായ എട്ടാം ​ദിവസമാണ് സ്വർണവില ഉയരുന്നത്.

280 രൂപകൂടി വർധിച്ചാൽ പവന്റെ വില 40,000 രൂപയിലെത്തും.കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയാണ് വില വർധനവിന് പിന്നിൽ. ഈ നിരക്കിൽ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നൽകേണ്ടി വരും.

അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,962.13 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Reactions