Hot Posts

6/recent/ticker-posts

നടൻ അനിൽ മുരളി അന്തരിച്ചു



കൊച്ചി: നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. മാസം 22 ആം തിയതിയാണ് ഇദ്ദേഹത്തെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്.  

ടെലിവിഷൻ സീരിയലുകളിലൂടെയാണ് അനിൽ ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. 1993ൽ പ്രദർശനത്തിനെത്തിയ കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 

ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്,  വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടർ, അസുരവിത്ത്, കർമ്മയോദ്ധാ, ആമേൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
Reactions