Hot Posts

6/recent/ticker-posts

ഇന്ന് സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ്, 1021 പേര്‍ക്ക് രോഗമുക്തി



സംസ്ഥാനത്ത് ഇന്ന് 1,083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 1,021 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. സംസ്ഥാനത്ത് 509 ഹോട്ട്‌സ്‌പോട്ടാണുള്ളത്. 11,540 പേര്‍ നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 902 പേര്‍ക്കാണ്. 16,303 പേര്‍ സംസ്ഥാനത്ത് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി

തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,087 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 8,58,960 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7595 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,28,962 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1522 പേരുടെ ഫലം വരാനുണ്ട്.



Reactions