Hot Posts

6/recent/ticker-posts

പിടിതരാതെ കോവിഡ്: 1420 പുതിയ രോ​ഗികൾ, സമ്പർക്ക രോ​ഗികൾ 1216


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കടുത്ത് തന്നെ. ഇന്ന് 1420 പേർക്കു കൂടി രോ​ഗം സ്ഥിരീകരിച്ചു. 1216 പേർക്ക് സമ്പ‍ർക്കത്തിലൂടെ രോ​ഗം വ്യാപിച്ചു. 1715 പേർ രോഗമുക്തി നേടി. കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഇ​തി​ൽ 92 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 60 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 108 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 

കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂർ ചെല്ലപ്പൻ(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമൻ(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. 30 ആരോ​ഗ്യ പ്രവർത്തകർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 435 പേർക്കും സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 33 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 777 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

മറ്റ് ജില്ലകളിൽ കോവിഡ് പോസിറ്റീവ് ആയവരുടെ കണക്ക്: കോഴിക്കോട്-173, ആലപ്പുഴ-169, മലപ്പുറം-114, എറണാകുളം-101,കാസർകോട്-73, തൃശ്ശൂർ-64 കണ്ണൂർ-57, കൊല്ലം-41, ഇടുക്കി-41, പാലക്കാട്-39, പത്തനംതിട്ട-38, കോട്ടയം-15 വയനാട്-10.
Reactions