Hot Posts

6/recent/ticker-posts

ഒറ്റ ദിവസം 77,266 പുതിയ രോ​ഗികൾ, കോവിഡ് മരണം 1057


ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ് തുടരുന്നു. ഇന്നലെ മാത്രം 77,266 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 33.87ലക്ഷം കടന്നു. ‌‌

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,057 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 61,529 ആയി. 33,87,501 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,42,023 പേർ നിലവിൽ പോസ്റ്റീവ് രോഗികളാണ്. 

worldometer കണക്കു പ്രകാരം നിലവിൽ ലോകത്തു തന്നെ ഒരു ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്-77,266. രണ്ടാം സ്ഥാനത്തുള്ള യുഎസ്സിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 46,286 കേസുകളാണ്. യുഎസ്സിൽ ഒറ്റദിവസത്തിനിടെ കോവിഡ് ബാധിതരായി മരിച്ചത് 1,143 പേരാണ്. 1057 പേർ ഇന്ത്യയിലും 970 പേർ ബ്രസീലിലും കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. 
Reactions