Hot Posts

6/recent/ticker-posts

തീ​പി​ടി​ത്ത​ത്തി​ൽ സു​പ്ര​ധാ​ന ഫ​യ​ലു​ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല- മുഖ്യമന്ത്രി


തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ സു​പ്ര​ധാ​ന ഫ​യ​ലു​ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും, എ​ൻ​.ഐ.​എ ആ​വ​ശ്യ​പ്പെ​ട്ട എ​ല്ലാ​ ഫ​യ​ലു​ക​ളും കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ത്തി​യ ഫ​യ​ലു​ക​ളും പൂ​ർ​ണ​മാ​യും ക​ത്ത‍ി​യി​ട്ടി​ല്ലെന്നും അദ്ദേഹം പ​റ​ഞ്ഞു.

തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ര​ണ്ട് സം​ഘ​ങ്ങ​ൾ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘ​വും, ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റൊ​രു സം​ഘ​വും അ​ന്വേ​ഷി​ച്ച് ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കും. എ​ല്ലാം പു​റ​ത്തു​വ​ര​ട്ടെ, അ​തി​ന് ശേ​ഷം പ​റ​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

 നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് പൊ​തു​വാ​യി സു​ര​ക്ഷാ കൂ​ട്ടും. ഇ​തി​നാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​മ്പോ​ൾ എ​ല്ലാ​റ്റി​ലും വ്യ​ക്ത​ത വ​രും. അ​താ​ണ് സ​ർ​ക്കാ​രി​ൻറെ നി​ല​പാ​ടും സ​മീ​പ​ന​വും- മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.
Reactions