തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം കിളിമാനൂർ പാപ്പാലയിൽ സ്വദേശി വിജയകുമാർ(58)ആണ് മരിച്ചത്. പ്രമേഹമടക്കമുള്ള രോഗം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.
മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും. സർക്കാർ കണക്കുകൾ പ്രകാരം ഇതുവരെ 267 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 10 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
