തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2910 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂർ 314, എറണാകുളം 299 , കൊല്ലം 195, തൃശൂർ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസർഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 133 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2653 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 497, കോഴിക്കോട് 340, മലപ്പുറം 336, എറണാകുളം 278, കണ്ണൂർ 262, കൊല്ലം 183, തൃശൂർ 176, പാലക്കാട് 157, കോട്ടയം 148, ആലപ്പുഴ 104, കാസർഗോഡ് 101, ഇടുക്കി 45, വയനാട്, പത്തനംതിട്ട 13 വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
88 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 31, കണ്ണൂർ 25, എറണാകുളം 12, കൊല്ലം 8, മലപ്പുറം 6, പത്തനംതിട്ട, തൃശൂർ 2 വീതം, പാലക്കാട്, കാസർഗോഡ് 1 വീതം, എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,907 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,93,129 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 25,778 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2681 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 519, കൊല്ലം 243, പത്തനംതിട്ട 79, ആലപ്പുഴ 234, കോട്ടയം 136, ഇടുക്കി 37, എറണാകുളം 297, തൃശൂർ 140, പാലക്കാട് 171, മലപ്പുറം 486, കോഴിക്കോട് 419, വയനാട് 46, കണ്ണൂർ 39, കാസർഗോഡ് 176 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 98,724 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി (69), സെപ്റ്റംബർ 3ന് മരണമടഞ്ഞ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പൻ (70), സെപ്റ്റംബർ 6ന് മരണമടഞ്ഞ കണ്ണൂർ ശിവപുരം സ്വദേശിനി പി. അയിഷ (65), സെപ്റ്റംബർ 7ന് മരണമടഞ്ഞ പാലക്കാട് കീഴൂർ സ്വദേശി ദാമോദരൻ നായർ (80), സെപ്റ്റംബർ 8ന് മരണമടഞ്ഞ പാലക്കാട് നൂറനി സ്വദേശിനി പാത്തുമുത്തു (59), കണ്ണൂർ സ്വദേശി ഗംഗാധരൻ (70), സെപ്റ്റംബർ 12ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി സുബൈദ (60), സെപ്റ്റംബർ 13ന് മരണമടഞ്ഞ കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനി വി.കെ. അസിയ (70), സെപ്റ്റംബർ 16ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരൻ (73), സെപ്റ്റംബർ 17ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ഭാഗീരഥി അമ്മ (82), തിരുവനന്തപുരം റസൽപുരം സ്വദേശി രമണി (65), തിരുവനന്തപുരം കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57), സെപ്റ്റംബർ 18ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി അബ്ബാസ് (63), സെപ്റ്റംബർ 19ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി ദേവകി (83), മലപ്പുറം ചേലക്കാട് സ്വദേശി മുഹമ്മദ് കുട്ടി (82), മലപ്പുറം മേലുമുറി സ്വദേശി അബ്ദുള്ള (65), സെപ്റ്റംബർ 20ന് മരണമടഞ്ഞ മലപ്പുറം താനൂർ സ്വദേശിനി ഖദീജ (85) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 553 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 24,50,599 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,96,191 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
