കൊച്ചി: സ്വർണവില കൂപ്പുകുത്തി. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ പ്രതീക്ഷിക്കാതെയുള്ള ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 37,600 രൂപയായി. ഗ്രാമിന് 70 രൂപകുറഞ്ഞ് 4,700 രൂപയായി.
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,918.20 ഡോളറാണ്. 38,160 രൂപയായിരുന്നു ഇന്നലത്തെ സ്വർണ വില.
