Hot Posts

6/recent/ticker-posts

വണ്ണപ്പുറത്ത് ന​വ​ജാ​ത ശിശുവിന്റെ മരണം: കാമുകൻ പിടിയിൽ


തൊ​ടു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി പ്ര​സ​വി​ച്ച ന​വ​ജാ​ത ശിശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. പോ​ത്താ​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് പിടിയിലായത്. വ​ണ്ണ​പ്പു​റ​ത്താണ് സംഭവം.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പെ​ൺ​കു​ട്ടി വീ​ട്ടി​ൽ പ്ര​സ​വി​ച്ച​ത്. വീ​ട്ടു​കാ​ർ ആം​ബു​ല​ൻ​സി​ൽ പെ​ൺ​കു​ട്ടി​യേ​യും ന​വ​ജാ​ത ശി​ശു​വി​നെ​യും തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ യാത്രാമധ്യേ കുട്ടി മരിക്കുകയായിരുന്നു. തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്. 

സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പെ​ൺ​കു​ട്ടി​യും കാ​മു​ക​നും സ്കൂ​ളി​ൽ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്ത് പ​ഠി​ക്കു​ക​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ഇ​യാ​ൾ​ക്കെ​തി​രെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​തി​ന് പോ​ക്സോ വ​കു​പ്പ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 





Reactions