തിരുവനന്തപുരം: സംസ്ഥാനത്ത് 3139 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 2921 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 251 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 126 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂർ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂർ 182, കാസർഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 395, കോഴിക്കോട് 392, മലപ്പുറം 365, എറണാകുളം 298, ആലപ്പുഴ 229, പാലക്കാട് 219, കണ്ണൂർ 207, കോട്ടയം 191, കൊല്ലം 188, തൃശൂർ 172, കാസർഗോഡ് 121, പത്തനംതിട്ട 75, വയനാട് 51, ഇടുക്കി 18 എന്നിങ്ങനേയാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
56 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 16, കണ്ണൂർ 13, തൃശൂർ 7, എറണാകുളം 6, കൊല്ലം, മലപ്പുറം 5 വീതം, ആലപ്പുഴ 2, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1855 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 291, കൊല്ലം 140, പത്തനംതിട്ട 191, ആലപ്പുഴ 46, കോട്ടയം 125, ഇടുക്കി 20, എറണാകുളം 232, തൃശൂർ 115, പാലക്കാട് 66, മലപ്പുറം 202, കോഴിക്കോട് 128, വയനാട് 33, കണ്ണൂർ 88, കാസർഗോഡ് 178 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 30,072 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 77,703 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,489 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,81,850 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 22,639 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,786 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 21,32,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,88,976 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
