കോട്ടയം: ജില്ലയില്‍ കോവിഡ് സമ്പര്‍ക്കരോഗികളുടെ എണ്ണത്തിലെ വര്‍ധന തുടരുന്നു. പുതിയതായി 196 പേര്‍ക്കു കൂടിയാണ് രോഗം ബാധിച്ചത്. ഇതില്‍ 191 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 1,364 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതല്‍ സ്ഥിരീകരിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 28 പേര്ക്ക് രോഗം ബാധിച്ചു. തിരുവാര്‍പ്പ്-18, മണര്‍കാട്-16, പനച്ചിക്കാട്-11, ഏറ്റുമാനൂര്‍്-10, എലിക്കുളം-9, എരുമേലി, പാമ്പാടി-7 വീതം, അതിരമ്പുഴ, ചങ്ങനാശേരി, കൂരോപ്പട-6 വീതം.
അതേസമയം,രോഗം ഭേദമായ 130 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2,149 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6,155 പേര്‍ രോഗബാധിതരായി. 4,003 പേര്‍് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19,671 പേരാണ് ക്വാറന്റെയിനില്‍് കഴിയുന്നത്.
