Hot Posts

6/recent/ticker-posts

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി വിവാ​ദം: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു



തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി വിവാ​ദത്തിൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടു​ക​ളെ കു​റി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് നി​ർ​ദ്ദേ​ശം. ഇ​ത് സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ക​ത്ത് ന​ൽ​കി. സ്വർണക്കടത്ത് ‌കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയിലൂടെയാണ്‌ ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ ഇടപാടിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നത്.

വടക്കാഞ്ചേരിയിൽ റെഡ്ക്രസന്റുമായി ചേർന്ന് 140 അപ്പാർട്‌മെന്റുകൾ നിർമിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കുമെന്നാണ് വിജലൻസ് അന്വേഷണത്തിനുള്ള ഉത്തരവിൽ പറയുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം ചർച്ച ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം കോടിയേരി ബാലകൃഷ്ണൻ ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിലേക്ക് പോകണമെന്ന് നിർദ്ദേശം നൽകിയിരുന്നു. 

അ​തേ​സ​മ​യം, ലൈ​ഫ് മി​ഷ​ൻ വ​ട​ക്കാ​ഞ്ചേ​രി ഫ്ലാ​റ്റ് ത​ട്ടി​പ്പ് കേ​സി​ൽ യു​എ​ഇ റെ​ഡ് ക്രെ​സ​ൻറി​ൽ നി​ന്നും ല​ഭി​ച്ച 19 കോ​ടി രൂ​പ​യി​ൽ നി​ന്നും ഒ​ന്പ​തു​കോ​ടി രൂ​പ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ത​ട്ടി​യെ​ടു​ത്തെന്ന ആരോപണത്തിൽ 10 പേ​ർ​ക്കെ​തി​രെ അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ലൈ​ഫ് മി​ഷ​ൻ ചെ​യ​ർ​മാ​നാ​യ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി, വൈ​സ് ചെ​യ​ർ​മാ​നാ​യ ത​ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി, സ്വ​പ്ന സു​രേ​ഷ് ഉ​ൾ​പ്പെ​ടെ 10 പേ​ർ​ക്കെ​തി​രെ​യാ​ണു പ​രാ​തി ന​ല്കി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ഐ​പി​സി ആ​ക്ട് 120എ, 406, 408, 409, 420 ​എ​ന്നീ വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Reactions