കോട്ടയം: ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 169 പേരിൽ 161 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെ. 3344 കോവിഡ് സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഇത്. രണ്ട് ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും കോവിഡ് ബാധിച്ചിട്ടുണ്ട്. മൂന്നു പേർ മറ്റു ജില്ലകളിൽ നിന്നും വന്നവരാണ്.
കോട്ടയം - 20, കുമരകം - 12, ഏറ്റുമാനൂർ -11, മറവന്തുരുത്ത്-8, പാമ്പാടി, പുതുപ്പള്ളി - 7 വീതം, പനച്ചിക്കാട്, വെച്ചൂർ - 6 വീതം, പായിപ്പാട് - 5 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ. വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ 24 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
രോഗം ഭേദമായ 112 പേർകൂടി ആശുപത്രി വിട്ടു. നിലവിൽ 2811 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 7961 പേർ രോഗബാധിതരായി. 5147 പേർ രോഗമുക്തി നേടി. 20051 പേരാണ് ക്വാറൻറൈനിൽ കഴിയുന്നത്.
