Hot Posts

6/recent/ticker-posts

നാടൻ പച്ചമരുന്നുകളുടെ മണവും രുചിയുമായി ബയോ മദ്യം വരുന്നു



കൊച്ചി: തുളസി, അശ്വഗന്ധ, നെല്ലിക്ക, കറ്റാർവാഴയും മറ്റ് അനേകം ആയുർവേദ പച്ചമരുന്നുകളും ഉപയോഗിച്ചുകൊണ്ടുളള  മദ്യം വരുന്നു. വിസ്കി, ബ്രാൻഡി, റം, വോഡ്ക എല്ലാമുണ്ട് ഈ കൂട്ടത്തിൽ. എല്ലാറ്റിനും നാടൻ പച്ചമരുന്നുകളുടെ മണവും രുചിയുമാണ്. അങ്ങനെ ഒരു  പുതിയ ബ്രാൻഡ് ബെംഗളൂരുവിലെ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. മറ്റു മദ്യങ്ങളുടെതു പോലുളള ദൂഷ്യഫലങ്ങൾ ഒന്നും ഈ ബയോ മദ്യത്തിനില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.

ബയോ ലിക്കേഴ്സ് എന്ന കമ്പനിയാണ് പച്ചമരുന്നുകളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചു ബ്ളെൻഡ് ചെയ്ത് വിവിധതരം മദ്യങ്ങൾ ഉത്പാദിപ്പിച്ചത്. ആയുർവേദ മരുന്നു നിർമാണ രംഗത്ത് ഏറെക്കാലമായി സജീവമായ കമ്പനിക്ക് ഇന്ദിരാപ്രിയദർശിനി ദേശീയ അവാർഡ് രാഷ്ട്രപതിയിൽനിന്നു ലഭിച്ചിട്ടുമുണ്ട്.യുഎസിൽനടന്ന സ്പിരിറ്റ് ടേസ്റ്റിങ് മൽസരത്തിൽ സമ്മാനവും നേടി.കേരളത്തിലെ കമ്പനികളും സാധ്യത പരീക്ഷിക്കുന്നുണ്ട. ഇതോടെ പുതിയൊരു ബിസിനസ് മേഖല തന്നെ തുറക്കുകയാണ്.ആഭ്യന്തര വിപണി വിപുലപ്പെടുത്താൻ മദ്യത്തിലെ റെസിൻ ഉപയോഗം പ്രയോജനം ചെയ്യുമെന്നും കരുതുന്നു. 

 മദ്യം സാധാരണയായി  സൃഷ്ടിക്കുന്ന ലിവർ ക്യാൻസർ,ഹൃദ്രോരോഗങ്ങളിൽ നിന്ന പുതിയ ഉത്പന്നങ്ങൾ സംരക്ഷണം നൽകുന്നുവെന്ന്  ബയോ ലിക്കേഴ്സ് എംഡി ശ്രീനിവാസ റായലും അവകാശപ്പെടുന്നു. ഇനി ഇതേ പച്ചമരുന്നുകൾ ഉപയോഗിച്ച് ബയോവൈനും ബയോ ബീയറും ബയോ ടെക്വിലയും ഉത്പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
 
Reactions