Hot Posts

6/recent/ticker-posts

ജെഫ് ബെസോസിനെ പിന്നിലാക്കി: ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി ഇലോൺ മസ്‌ക്


ന്യൂയോർക്ക്-  ആമസോൺ സിഇഒ ജെഫ് ബെസോസിനെ മറികടന്ന ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി യുഎസിലെ ഇലക്ട്രിക് കാർ കമ്പനി യുടെ സ്ഥാപകനും സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോൺ മസ്‌ക് . ബ്ലൂംബർഗ് ബില്യനയേഴ്‌സ് ഇൻഡെക്‌സ്   പ്രകാരം  ടെസ്‌ല  ഓഹരികളുടെ നേട്ടങ്ങൾ ഉൾപ്പെടെ മസ്ക്കിന്റെ ആസ്തി 190 ബില്യൺ ഡോളറായി. 

2017 ഒക്‌ടോബർ മുതൽ ബെസോസായിരുന്നു പട്ടികയിൽ ഒന്നാമൻ. ന്യൂയോർക്കിൽ രാവിലെ 10.15ലെ കണക്കനുസരിച്ച് 190 ബില്യൻ ഡോളറാണ് (ഏകദേശം 14 ലക്ഷം കോടി) മസ്‌ക്കിന്റെ ആസ്തി. ബെസോസിനെക്കോൾ 1.5 ബില്യൻ ഡോളർ അധികം. ബെസോസിന്റെ ആസ്തി ഇപ്പോൾ 187.50 ബില്യൻ ഡോളറാണ്. കഴിഞ്ഞ വർഷം നവംബറിലാണ് ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ മസ്ക് കടത്തിവെട്ടിയത്. ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ടെസ്‌ലയുടെ ഓഹരിവില അന്ന് 14 ശതമാനം ഉയർന്നതോടെ മസ്‌കിന്റെ ആസ്തി 11750 കോടി ഡോളർ ആയിരുന്നു. കഴിഞ്ഞ വർഷം ആസ്തിയിൽ 9000 കോടി ഡോളറിനടുത്ത് വർധനയാണ് ഉണ്ടായിരുന്നത്..
Reactions