അഭിഭാഷകനായ സോളങ്കിയെ രാജീവ് ഗാന്ധിയാണു കേന്ദ്രത്തിലേക്കു കൊണ്ടുവന്നത്. ആസൂത്രണവകുപ്പു സഹമന്ത്രിയായിട്ടാണു രാജീവ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിയമിച്ചത്. പിന്നീട് നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായി. ബോഫോഴ്സ് കേസില്‍ ഇടപെട്ടതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടും വിദേശകാര്യമന്ത്രി സ്ഥാനം മാധവ് സിംഗ് സോളങ്കി രാജിവച്ചിരുന്നു .രാഷ്ട്രീയത്തില്‍ വരുമുൻപ് സോളങ്കി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ജി.ആര്‍ഒ പിന്നെ ഗുജറാത്ത് സമാചാറിന്റെ ലോകനാഥ് എന്ന സായാഹ്ന പത്രത്തില്‍ സീനിയര്‍ സബ് എഡിറ്ററായിയും , അഹമ്മദാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായിയും പ്രവർത്തിച്ചിട്ടുണ്ട്. പ്രകൃതിപഠനക്കാര്‍ക്കു വേണ്ടി എവറസ്റ്റ് കൊടുമുടിയെപ്പറ്റി 'ദ മൗണ്ട് എവറസ്റ്റ്' എന്ന പേരില്‍ മാധവ് സിംഗ് സോളങ്കി പുസ്തകം രചിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖരും സോളങ്കിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
