Hot Posts

6/recent/ticker-posts

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ വലിയ ക്രമക്കേട് നടത്തുന്നു; എംഡി ബിജു പ്രഭാകർ -BMTV



തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വലിയ വെട്ടിപ്പു നടന്നതായി എംഡി ബിജു പ്രഭാകർ പറഞ്ഞു. 2012–15 കാലയളവിൽ 100 കോടിയോളം രൂപയുടെ കണക്കു കാണാനില്ലെന്നും,  വെട്ടിപ്പു നടത്തിയ ജീവനക്കാരിൽ ചിലർക്കെതിരെ നടപടി സ്വീകരിക്കുമെന്നും എംഡി വ്യക്തമാക്കി.കെഎസ്ആർടിസി വലിയ പ്രതിസന്ധിയിലാണെന്നും എംഡി പറഞ്ഞു. ടിക്കറ്റ് മെഷീനിൽ ചില ജീവനക്കാർ തട്ടിപ്പു നടത്തുന്നുണ്ട്. ബസുകളുടെ സ്പെയർ പാർട്സ് വാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും തട്ടിപ്പുണ്ട്. ഡീസൽ വെട്ടിപ്പ് തുടരാനാണു ചിലർ സിഎൻജിയെ എതിർക്കുന്നത്. യാത്രക്കാർക്കു പഴയ ടിക്കറ്റു നൽകിയും വെട്ടിപ്പു നടത്തുന്നു. ചിലര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു.എല്ലാ  ജീവനക്കാരെയും  ഇങ്ങനെ കാണുന്നില്ലെന്നും 10% ജീവനക്കാരെങ്കിലും ഇത്തരക്കാരാണെന്നും എംഡി പറഞ്ഞു.

കോർപറേഷനിൽ 7090 ജീവനക്കാർ അധികമായുണ്ട്. ആരെയും പിരിച്ചുവിടില്ല, ഭാവിയിൽ ആളെ കുറയ്ക്കേണ്ടിവരും. ഉപജാപങ്ങളുടെ കേന്ദ്രമായി ചീഫ് ഓഫിസ് മാറിയിരിക്കുകയാണ്. സ്ഥാപനത്തെ രക്ഷപ്പെടുത്തണമെങ്കിൽ അടിമുടി അഴിച്ചുപണിവേണം. സ്ഥാപനത്തിനു ലാഭമില്ലെങ്കിൽ പുതിയ മാർഗങ്ങൾ തേടണം. ഇതുവരെ പോയ പാത ശരിയല്ലെന്നും വേറെ പാത മാറ്റിപിടിക്കണം എന്നുമാണ് ഇപ്പോഴുള്ള സൂചന. കെഎസ്ആർടിസിയിൽ ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനമോ ഡിടിഒമാർ തമ്മിൽ ഏകോപനമോ ഇല്ല. ജീവനക്കാർക്കിടയിൽ അഭിപ്രായ ഐക്യമില്ല. പ്രൈവറ്റ് ബസുകൾക്കു പിന്നിൽ പോയാൽ മതിയെന്നാണു ചിലരുടെ നിർദേശം.
Reactions