ഇടുക്കി : വാഗമൺ ലഹരി നിശാപാർട്ടി കേസിൽ നൈജീരിയൻ സ്വദേശികളായ രണ്ടുപേരെക്കൂടി പ്രതിച്ചേർത്തു. ഇതോടെ കേസിൽ 11 പ്രതികളായി. നിശാപാർട്ടിക്ക് ലഹരി മരുന്ന് ലഭിച്ചത് ബെംഗളൂരുവിലെ നൈജീരിയൻ സ്വദേശികളിൽ നിന്നാണെന്നു വ്യക്തമായതിനെ തുടർന്നാണ് നടപടി.എംഡിഎംഎ, ഹാഷിഷ്, മെത്ത് ക്രിസ്റ്റല്‍ തുടങ്ങിയ മാരക ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് ലഭിച്ചത് ബംഗളൂരുവില്‍ നിന്നാണ്. ഇതേ തുടര്‍ന്ന് ബംഗളൂരു കേന്ദ്രികരിച്ച് ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്നിന്റെ ഉറവിടം രണ്ടു നൈജീരിയന്‍ സ്വദേശികളാണെന്നു വ്യക്തമായത്.
ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയെന്നു ക്രൈം ബ്രാഞ്ച് അറിയിച്ചു.കഴിഞ്ഞ ഡിസംബര്‍ 20 നാണ് വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടന്നത്. നിലവില്‍ ഒന്‍പത് പേരാണ് ലഹരി മരുന്ന് നിശാപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലുള്ളത്. പ്രതികള്‍ പലരും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
.