ചിത്രത്തിൽ ഗവേഷക വിദ്യാർത്ഥിനിയുടെ വേഷത്തിലാണ് പാർവ്വതി എത്തുന്നത്.സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്‌ദുൾ റഹ്മാനെ കുറിച്ച് ഗവേഷണം നടത്താൻ ഡൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്ര തിരിച്ച മലബാറിൽ നിന്നുള്ള ഒരു പെൺകുട്ടി നേരിടുന്ന വെല്ലുവിളകളാണ് കഥയുടെ കാതൽ . റോഷൻ മാത്യു ,സിദ്ദിഖ് എന്നിവരും ചിത്രത്തിൽ ശ്രദ്ധയ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു സമകാലിക സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങൾ ചിത്രം ചർച്ചചെയുന്നുണ്ടെങ്കിലും കൊമേർഷ്യൽ ഫിലിമിന്റെ എല്ലാ ചേരുവകളും ചിത്രത്തിനുണ്ട് എന്ന് സംവിധായകൻ പറഞ്ഞു.സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് വർത്തമാനം .ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾ ഒരുമിക്കുന്ന സിനിമ കൂടിയാണ് വർത്തമാനം.ഡൽഹി ഉത്തരാഖണ്ഡ് ,കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് വർത്തമാനം ചിത്രീകരിച്ചിരിക്കുന്നത് .
