ആലപ്പുഴ :പക്ഷിപ്പനിയെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു .കോട്ടയം ആലപ്പുഴ ജില്ലകളിൽ അതീവ ജാഗ്രത നിർദേശവും സർക്കാർ പുറപ്പെടുവിച്ചു .രണ്ടു ജില്ലകളിലെയും പലഭാഗത്തുനിന്നും ശേഖരിച്ച സാംപിളുകൾ ഭോപ്പാലിലെ ജന്തുരോഗ നിർണയ ലാബിൽ പരിശോധനയിലൂടെ യാണ് സംസ്ഥാനത്ത പക്ഷിപ്പനി സ്ഥിരീകരിച്ചത്. പള്ളിപ്പാട്, കരുവാറ്റ ,നെടുമുടി പഞ്ചായത്തുകളിലും കോട്ടയം നീണ്ടുർ പഞ്ചായത്തിലുമാണ് പക്ഷപ്പനി സ്ഥികരിച്ചിരിക്കുന്നത്.
പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിൽ 34602 പക്ഷികളെയും കോട്ടയത്ത 3000 പക്ഷികളെയും കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകൾക്കു പുറമെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയടക്കം ഇല്ലാതാക്കാനാണ് തീരുമാനം . ഇതിനായി ജില്ലാഭരണകൂടം ദ്രുതകർമ്മസേനയെ നിയോഗിച്ചിട്ടുണ്ടെന്നും ,കർഷകർക്ക് നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോച്ചിച് തീരുമാനിക്കുമെന്നും വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു .വൈറസ് മനുഷ്യരിലേക് പടരാൻ സാധ്യതയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദേശിച്ചു . പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലുള്ളവർക് പനിയോ മറ്റ് ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടോയെന്ന് അറിയാൻ ആരോഗ്യ വകുപ്പ് സർവേ നടത്തുന്നുണ്ട് .
