Hot Posts

6/recent/ticker-posts

കോവിഡ് പ്രതിരോധ വാക്സീൻ ഇന്നെത്തും



കൊച്ചി :കോവിഡ് പ്രതിരോധ വാക്സീനായ കോവിഷീല്‍ഡ്   പ്രത്യേക പൂജയ്ക്കും പ്രാർഥനകൾക്കും ശേഷം സീറം  ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പുറപ്പെട്ടു. ഇന്ന് 11.15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും. പിന്നീട്  അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ റീജണൽ വാക്സീൻ സ്റ്റോറിൽ എത്തിക്കും.അതിനുശേഷം സമീപ ജില്ലകളിലേക്ക് അയയ്ക്കും.ആദ്യഘട്ട കുത്തിവയ്പിനുള്ള വാക്സീനാണ് ഇന്ന് എത്തുന്നത്.

 പ്രത്യേക താപനില ക്രമീകരിച്ച 15  ബോക്സുകളിലായാണ്   1.80 ലക്ഷം ഡോസ് വാക്സീൻ കൊണ്ടുവരിക. ഒരു ബോക്സിൽ 12000 ഡോസ് വീതം 15 ബോക്സുകൾ ഉണ്ടാവും. പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്സീൻ റീജണൽ സ്റ്റോറിൽ നിന്ന് അയയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുംബൈയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലാണ് വാക്സീൻ കൊച്ചിയിൽ എത്തുന്നത്.ശനിയാഴ്ചയാണ് കുത്തിവയ്പ് തുടങ്ങും.

Reactions