Hot Posts

6/recent/ticker-posts

കൊക്കെയ്നുമായി ബംഗാൾ യുവമോർച്ച നേതാവ് പിടിയിൽ - BMTV




കൊൽക്കത്ത : ലഹരിമരുന്ന് കൈവശം വച്ചതിന് ബിജെപി യുവനേതാവിനെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. 100 ഗ്രാം കൊക്കെയ്ൻ കൈവശം വച്ചതിനാണ് ബംഗാൾ യുവമോർച്ച ജനറൽ സെക്രട്ടറി പമേല ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽനിന്ന് ഏതാനും ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. അവർ സഞ്ചരിച്ചിരുന്ന കാറിന്റെ സീറ്റിനടിയിൽനിന്നാണ് പണം കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന സുഹൃത്തും സഹപ്രവർത്തകനുമായ പ്രബിർ കുമാർ ദേയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂ ആലിപ്പോർ മേഖലയിൽ വെള്ളയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. എൻആർ അവന്യുവിലെ കഫെയിലേക്കു കാറിൽ പോകുകയായിരുന്നു ഇരുവരും. പൊടുന്നനെ പൊലീസെത്തി പരിശോധന നടത്തിയപ്പോൾ ഗോസ്വാമിയുടെ പഴ്സിൽനിന്നാണ് 100 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത്. തന്നെ കുടുക്കിയാണെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ഗോസ്വാമിക്ക് ഏർപ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളും കാറിലുണ്ടായിരുന്നു.


നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും എന്നാൽ കൊക്കെയ്ൻ ആരെങ്കിലും കാറിലിട്ടതാണോ എന്ന് സംശയമുണ്ടെന്നും ബിജെപി നേതാവ് സമിക് ഭട്ടാചാര്യ പറഞ്ഞു. പൊലീസ് സംസ്ഥാനത്തിന്റെ കീഴിലാണ്. എയർ ഹോസ്റ്റസ് ആയും മോഡലായും ടിവി സീരിയൻ നടിയായും പ്രവർത്തിച്ചശേഷമാണ് 2019ൽ അവർ ബിജെപിയിൽ ചേരുന്നത്. പിന്നീട് യുവമോർച്ച ജനറൽ സെക്രട്ടറിയായും ഹൂഗ്ലി ജില്ലയിലെ യുവമോർച്ച നിരീക്ഷകയായും നിയമിക്കപ്പെട്ടു. വിവിധ ബിജെപി നേതാക്കൾക്കൊപ്പം ഇവർ നിൽക്കുന്ന ചിത്രങ്ങൾ അറസ്റ്റിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.



Reactions