Hot Posts

6/recent/ticker-posts

മത്സ്യബന്ധന കരാർ ; ഇഎംസിസിയുമായി സംസാരിച്ചത് എന്തെന്ന് ഓർക്കുന്നില്ലെന്ന് മന്ത്രി - BMTV




തിരുവനന്തപുരം : ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കരാർ സംബന്ധിച്ച് ഇഎംസിസി സംഘവുമായി എന്താണ് സംസാരിച്ചതെന്ന് ഓർക്കുന്നില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് കണ്ടതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സമ്മതിച്ചു. ഇഎംസിസി സംഘത്തെ കണ്ടതിലല്ല, നയത്തിൽനിന്നു വ്യതിചലിക്കില്ല എന്നതിലാണ് കാര്യമെന്നും മന്ത്രി പറഞ്ഞു. 


രാഹുൽ ഗാന്ധി കൊല്ലം വാടിയിൽ വരുന്നതിന് അരങ്ങൊരുക്കലാണ് രമേശ് ചെന്നിത്തല നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇതിനിടെ, വിവാദത്തെ തുടർന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി. ഇഎംസിസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രി വിശദീകരിച്ചതായാണ് സൂചന.



Reactions