Hot Posts

6/recent/ticker-posts

തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ 6 മെഡലുകള്‍ കരസ്ഥമാക്കി അജിത്ത് - BMTV




46ാം തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ 6 മെഡലുകള്‍ നേടി സൂപ്പർതാരം അജിത്ത് കുമാർ. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നായി 900ത്തിലധികം ഷൂട്ടർമാർ മത്സരിച്ച ചാംപ്യൻഷിപ്പിലാണ് ചെന്നൈ റൈഫിൾ ക്ലബിനെ പ്രതിനിധീകരിച്ച് അജിത്ത് കുമാർ മത്സരത്തിൽ പങ്കെടുത്തത്. 

മാര്‍ച്ച് 2 മുതൽ മാര്‍ച്ച് 7 വരെയായിരുന്നു മത്സരം നടന്നത്. ചെന്നൈ റൈഫിള്‍ ക്ലബ്ബിൽ നിന്നും അജിത്തിനെ കൂടാതെ സിദ്ധാര്‍ഥ് ശിവകുമാര്‍, എ ജഗന്നാഥൻ, സുമീത് ഹര്‍കിഷൻദാസ് സാങ്‍വി, വിജയ് കുമാര്‍, മധു, എസ് സുധാകര്‍ എന്നിവരും മത്സരിച്ചിരുന്നു. നാല് സ്വര്‍ണ്ണവും 2 വെള്ളിയുമാണ് അജിതും ടീമും സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീ സെന്‍റര്‍ ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീറ്റര്‍ സ്റ്റാന്റേർഡ് പിസ്റ്റള്‍ വിഭാഗത്തിലും 50 മീറ്റര്‍ ഫ്രീ പിസ്റ്റൾ വിഭാഗത്തിലുമാണ് സ്വര്‍ണ്ണമെഡൽ കരസ്ഥമാക്കിയത്.


'
Reactions