Hot Posts

6/recent/ticker-posts

പോലീസ് വേഷത്തിൽ ദുൽഖർ; സല്യൂട്ട് ഫസ്റ്റ്ലുക്ക് - BMTV





റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ദുൽഖർ നായകനായെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സല്യൂട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖർ പോലീസ് വേഷത്തിലാണ് എത്തുന്നത്. 
വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.  ദുൽഖറും  റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫെയറർ ഫിലിംസിന്റെ  ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 



ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി  സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ. എഡിറ്റർ ശ്രീകർ പ്രസാദ്, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് , സിറിൽ കുരുവിള,സ്റ്റിൽസ് രോഹിത് ,പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്.


'
Reactions