അറ്റ്‌ലാന്റ: അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയില്‍ മൂന്ന് വ്യത്യസ്ത മസാജ് പാര്‍ലറുകളിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന 21-കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ഇയാള്‍ക്ക് അക്രമണങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസ് സ്ഥീരീകരിച്ചിട്ടില്ല.
ജോര്‍ജിയുടെ തലസ്ഥാനമായ അറ്റ്‌ലാന്റയ്ക്ക് സമീപമുള്ള ആക്‌വര്‍ത്ത് നഗരത്തിന് സമീപമുള്ള യങ്‌സ് എഷ്യന്‍ മസാജ് പാര്‍ലറില്‍ ഉണ്ടായ വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡില്‍ എടുത്തതായി പോലീസ് അറിയിച്ചു.
അറ്റ്‌ലാന്റയില്‍ തന്നെ മറ്റ് രണ്ട് ഇടങ്ങളിലുണ്ടായ വെടിവെപ്പില്‍ നാല് സ്ത്രീകള്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥരീകരിച്ചിട്ടുണ്ട്. ഗോള്‍ഡ് മജാസ് സ്പാ, അരോമ തെറാപ്പി സ്പാ എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട നാല് സ്ത്രീകളും ഏഷ്യന്‍ വംശജരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

