ന്യൂഡൽഹി : കോവിഡിനെതിരെ ജാഗ്രതയും പ്രതിരോധവും തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മൻ കി ബാത്ത്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. പരിപാടിക്കിടെ മലയാളി ആനന്ദ് നായരെയും അദ്ദേഹം പരാമർശിച്ചു.
കോവിഡ് പ്രതിരോധ നടപടിയെ ആനന്ദ് നായർ ‘വാക്സീൻ സേവ’ എന്ന് വിശേഷിപ്പിച്ചിരുന്നു. കൊച്ചി സെന്റ് തെരേസസ് കോളജിനും പ്രധാനമന്ത്രിയുടെ പ്രശംസ ലഭിച്ചു. പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങളുണ്ടാക്കുന്ന വിദ്യാർഥി കൂട്ടായ്മയെ മോദി അഭിനന്ദിച്ചു.

