Hot Posts

6/recent/ticker-posts

തിരഞ്ഞെടുപ്പിൽ ബിജെപിയെ 7 സീറ്റിൽ വരെ സഹായിക്കാൻ സിപിഎം ഡീൽ ; ഉമ്മന്‍ചാണ്ടി - BMTV





കോട്ടയം : കിറ്റ് വിവാദത്തിൽ യുഡിഎഫ് നീങ്ങിയത് നിയമപരമായാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പു വരെ കാത്തിരുന്നിട്ടായിരുന്നു സർക്കാരിന്റെ അരിവിതരണം. യുഡിഎഫ് അരി നല്‍കിയതു സൗജന്യമായിട്ടായിരുന്നു. എൽഡിഎഫ് രണ്ടുരൂപ ഈടാക്കി. 
തിരഞ്ഞെടുപ്പിൽ ബിജെപിയെ 7 സീറ്റിൽ വരെ സഹായിക്കാനാണു സിപിഎം ഡീൽ. ഭരണത്തുടർച്ച ഉറപ്പിക്കാൻ ബിജെപി സഹായിക്കുമെന്നാണു ധാരണ. സർക്കാർ- ഇഡി വ്യാജ ഏറ്റുമുട്ടൽ ഈ ഡീൽ മറയ്ക്കാനാണ്.


യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. നേരത്തേ നിശ്ചയിക്കുന്ന പതിവ് കോണ്‍ഗ്രസിലില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) വിട്ടുപോയത് യുഡിഎഫിനെ ബാധിക്കില്ല. കെ.എം.മാണിക്ക് യുഡിഎഫ് നൽകിയ പരിഗണന എല്ലാവരുടെയും മനസ്സിലുണ്ട്. അർഹതയില്ലാത്ത രാജ്യസഭാ സീറ്റ് കെ.എം.മാണിക്ക് നൽകി. അതിനു താനും രമേശ് ചെന്നിത്തലയും ഏറെ പഴി കേട്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.


'
Reactions