Hot Posts

6/recent/ticker-posts

മുൻ എംപി സ്കറിയ തോമസ് അന്തരിച്ചു - BMTV





കോട്ടയം: മുൻ എംപി സ്കറിയ തോമസ് (64) അന്തരിച്ചു. കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ചെയർമാനാണ്. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 


രണ്ടു തവണ ലോക്സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ച സ്കറിയ തോമസ് അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്. . കേരളാ സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാൻ ആയി പ്രവർത്തിക്കുന്നു കെ ടീ സ്കറിയയുടെ മകനായി ജനിച്ച സ്കറിയ തോമസിന് പാത്രിയർക്കീസ് ബാവയിൽ നിന്ന് കമാണ്ടർ പദവി ലഭിച്ചിട്ടുണ്ട്.കോതമംഗലം, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്കും മൽസരിച്ചിട്ടുണ്ട്. കെ.എം.മാണി, പി.ജെ.ജോസഫ്, പി.സി.തോമസ് എന്നിവർക്കൊപ്പം കേരള കോൺഗ്രസിൽ പ്രവർത്തിച്ചു. 2015ലെ പിളർപ്പിനുശേഷം പി.സി.തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി. ഭാര്യ: ലളിത. മക്കൾ: നിര്‍മല, അനിത, സക്കറിയ, ലത


'
Reactions