തിരുവനന്തപുരം : ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കുറ്റപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഷയത്തിൽ എൻഎസ്എസ് കേസ് നടത്തി തോറ്റു. അതുകൊണ്ട് ജനങ്ങളെ സർക്കാരിനെതിരെ അണിനിരത്തി. കോടതി വിധി വരുന്നതു വരെ കാത്തിരിക്കുന്നതാണു മര്യാദയെന്നും കാനം പറഞ്ഞു.
ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കാനുള്ള ധാർമിക ഉത്തരവാദിത്തം സർക്കാരിനും മുഖ്യമന്ത്രിക്കും അത് അറിയാനുള്ള അവകാശം വിശ്വാസികൾക്കുമുണ്ട് എന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞത്. ശബരിമല യുവതീപ്രവേശ വിഷയത്തിൽ സിപിഎമ്മും ഇടതു സർക്കാരും സ്വീകരിച്ചതു ശരിയായ നിലപാടായിരുന്നുവെന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞിരുന്നു.

