കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരൻ എംപി മൽസരിക്കില്ല. മറ്റു മണ്ഡലങ്ങളിൽ വിജയത്തിന് തന്റെ സാന്നിധ്യം അനിവാര്യമാണ്. സാവകാശം ലഭിച്ചിരുന്നെങ്കിൽ ധർമടത്ത് അത്ഭുതങ്ങൾ ഉണ്ടായേനെ.
ജനറൽ സെക്രട്ടറി സി.രഘുനാഥിനെ ഡിസിസി ശുപാർശ ചെയ്തിട്ടുണ്ട്. തീരുമാനം ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് പരിഗണിച്ചെന്നും സുധാകരൻ വ്യക്തമാക്കി.
അതേസമയം, ധർമടത്തെ കോൺഗ്രസ് സ്ഥാനാർഥിയെ ഡൽഹിയിൽ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

