Hot Posts

6/recent/ticker-posts

തൊപ്പി വയ്ക്കാൻ തല കാണില്ല’; പോലീസുകാർക്കെതിരെ യുവാവിന്റെ ഭീഷണി - BMTV




കൊല്ലം: സമൂഹമാധ്യമ അക്കൗണ്ടിലൂടെ പോലീസുകാർക്കെതിരെ ഭീഷണി മുഴക്കി യുവാവ് . ‘റോക്ക് റോക്കി’ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ഭീഷണി മുഴക്കിയത് . അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ പുതിയതായി ചാർജ് എടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആശംസകൾ അറിയിച്ചാണ് സന്ദേശം തുടങ്ങുന്നതെങ്കിലും ഭീഷണിയിലാണ് സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. മാന്യമായി ഡ്യൂട്ടി ചെയ്യുക, ജനങ്ങളെ സഹായിക്കുക, പാവങ്ങളെ ഉപദ്രവിക്കരുത്, സൗമ്യമായി സംസാരിക്കുക എന്നിവ പാലിച്ചാൽ പോലീസുകാർക്ക് സന്തോഷമായി തുടർന്നു പോകാമെന്നും മറിച്ചാണെങ്കിൽ തൊപ്പിവയ്ക്കാൻ തല കാണില്ലെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
ഇന്നലെ രാവിലെയാണ് സന്ദേശം പോസ്റ്റ് ചെയ്തത്. ഇതു കണ്ടവർ വിവരം പോലീസിനു കൈമാറുകയായിരുന്നു. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു .കൊല്ലം അഞ്ചാലുംമൂട് സ്വദേശി ആദിത്യലാൽ (20) ആണു പിടിയിലായത്.

Reactions