ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ നാലു ലക്ഷം കടന്നു. 4,01,993 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. രാജ്യാന്തര തലത്തിൽ ആദ്യമായിട്ടാണ് ഒരു രാജ്യത്തെ പ്രതിദിന കേസുകൾ നാലു ലക്ഷം കടക്കുന്നത്. 3523 പേർ മരിക്കുകയും ചെയ്തു. അതേസമയം, 2,99,998 പേർ ഇന്നലെ മാത്രം രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആകെ 1,91,64,969 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്. 2,11,853 പേർ മരിച്ചിട്ടുമുണ്ട്. 1,56,84,406 പേര്‍ രോഗമുക്തരായപ്പോൾ 32,68,710 പേർ നിലവിൽ ചികിൽസയിലുണ്ട്. 15,49,89,635 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചു.
ഏപ്രിൽ 30 വരെ 28,83,37,385 സാംപിളുകൾ പരിശോധിച്ചിട്ടുള്ളത്. ഇതിൽ 19,45,999 സാംപിളുകൾ ഇന്നലെ പരിശോധിച്ചതാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
