ഭാറൂച്ച്: ഗുജറാത്ത് ഭാറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 18 കോവിഡ് രോഗികൾ പൊള്ളലേറ്റു മരിച്ചു. ആശുപത്രിയിലെ കോവിഡ് വാർഡിലാണ് തീപിടിത്തമുണ്ടായത്. ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി.
കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന 18 രോഗികളാണ് മരിച്ചതെന്ന് ഭറൂച്ച് എസ്പി രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു. പുലർച്ചെ ഒരു മണിയോടെയാണ് താഴത്തെ നിലയിലെ കോവിഡ് വാർഡില്‍ തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമായി. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അതേസമയം, രോഗികൾ സ്ട്രെച്ചറുകളിലും ബെഡിലും മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.
