പാലാ പൊൻകുന്നം റോഡിൽ മുരിക്കുംപുഴയില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
തലയോട്ടിയും വാരിയെല്ലിന്റെ ഭാഗങ്ങളും ഉൾപ്പെടെയുള്ള അസ്ഥികഷ്ണങ്ങൾ പ്ലാസ്റ്റിക് കവറിലും പുറത്തുമായാണ് കണ്ടെത്തിയത്.
മുരിക്കുംപുഴയിലെ നഗരസഭാ കോംപ്ലക്‌സിന് എതിര്‍വശത്തുള്ള പുരയിടത്തിലാണ് അസ്ഥിക്കഷണങ്ങള്‍ കണ്ടത്. പാലാ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.