പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: ജനറൽ ആശുപത്രിയിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഹൈടെക് മെഡിക്കൻ ലാബ് സർവീസിൻ്റെ ഉപകേന്ദ്രം ഉള്ളനാട് ഗവ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു.വിവിധ ചികിത്സാ വിഭാഗങ്ങൾക്ക് ആവശ്യമായ നാനൂറിൽപ്പരം രോഗനിർണ്ണയത്തിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. ആശുപത്രി പ്രവർത്തന സമയം മുഴുവൻ കേന്ദ്രത്തിൽ രക്തസാമ്പിളുകൾ ശേഖരിക്കും. രണ്ട് മണിക്കൂറിനകം പരിശോധനാ ഫലം രോഗികളുടെ മൊബൈൽ നമ്പറിൽ ലഭ്യമാക്കും.
ആധുനിക ഉപകരണ സഹായത്തോടെ കൃത്യതയാർന്ന രോഗനിർണ്ണയത്തിന് സർക്കാർ നിശ്ചയിച്ച ഏററവും കുറഞ്ഞ നിരക്ക് മാത്രമാണ് ഈടാക്കുക. വിവിധ ടെസ്റ്റ് പാക്കേജുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡാനന്തര പരിശോധനകളും നടത്തുന്നുണ്ട്. ഗ്രാമീണ മേഖലയിലെ ആരോഗ്യ സംരക്ഷണത്തിനായുള്ള കേന്ദ്ര പദ്ധതി പ്രകാരമാണ് സബ്സെന്റർ പ്രവർത്തിക്കുന്നത്.
ആശുപത്രിയിൽ നടന്ന യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് ലാബ് സബ്സെന്റർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ കട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ അനില മാത്തുകുട്ടി, ലിസമ്മ ബോസ്, ജോസ് തോമസ്, അംഗങ്ങളായ ലിൻസി സണ്ണി, റാണി ജോസ്, ജെസ്സി ജോർജ്, പി.കെ.ബിജു, ആനന്ദ് മാത്യു, ഷിബു പൂവേലി, ലാലി സണ്ണി, മെഡിക്കൽ ഓഫീസർ ജെയ്സി, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺമാന്തോട്ടം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

