പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: മീനച്ചിലാറിന്റെ സുഗമമായ ഒഴുക്കിന് തടസ്സമാകുന്ന മൺതിട്ടകളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ജോസ് കെ മാണി എംപി വിവിധ മേഖലകൾ സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി. സർക്കാരിൻ്റെ തെളിനീർ ഒഴുകും കോട്ടയം പദ്ധതി പ്രകാരം മീനച്ചിലാറിൻ്റെ വിവിധ ഭാഗങ്ങളിൽ തടസ്സങ്ങൾ നീക്കം ചെയ്തു വരികയാണ്.
മീനച്ചിലാറിന്റെ പല ഭാഗങ്ങളിലും ഒഴുക്ക് തടസ്സപ്പെട്ടത് മൂലം പാലാ ടൗൺ ഉൾപ്പെടെ പല സ്ഥലങ്ങളിലും പെട്ടന്ന് വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിരുന്നു. വിവിധ സ്ഥലങ്ങളിൽ നേരിട്ടെത്തിയ എംപി ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശങ്ങളും നല്കി.
മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര, കൗൺസിലർമാരായ ലീനാ സണ്ണി പുരയിടം, ബിജി ജോജോ കുടക്കച്ചിറ ,സാവിയോ കാവുകാട്ട്, ബിജു പാലുപ്പടവൻ, കുഞ്ഞുമോൻ മാടപ്പാട്ട്, കെ.അജി, പി.ഡബ്ല്യു.ഡി അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ സന്തോഷ്, ഇറിഗേഷൻ എഞ്ചിനിയർ ശ്രീകല തുടങ്ങിയവർ അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.

