കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. മൂന്നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായി ഇതേ തുടർന്ന് മൂന്നിലവ് ടൗണിൽ റോഡിലും സ്ഥാപനങ്ങളിലും വെള്ളം കയറി. ഗതാഗതവും തടസ്സപെട്ടിരിക്കുകയാണ്.
ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴ രാത്രി വൈകിയും തുടരുകയാണ്. തീക്കോയി, അടുക്കം, തലനാട്, പൂഞ്ഞാർ എന്നിവിടങ്ങളിലെ മലനിരകളിൽ ശക്തമായ മഴ തുടരുന്നതിനാൽ മീനച്ചിലാറിന്റെ ഇരു കരകളും നിറഞ്ഞൊഴുകുകയാണ്.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ കിഴക്കൻ മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണം എന്നും നിർദ്ദേശം ഉണ്ട്.
അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ജില്ലാ കളക്ടർ, പാലാ ആർ ഡി ഒ, മീനച്ചിൽ തഹസീൽദാർ എന്നിവർ തയ്യാറാണ്. മിനി സിവിൽ സ്‌റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
കൺട്രോൾ റൂം നമ്പറുകൾ
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017.
താലൂക്ക് കൺട്രോൾ റൂമുകൾ:
മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.









