പുറത്ത് പോയവരെ മടക്കിക്കൊണ്ടുവരണമെന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ പ്രമേയം കേരളാ കോൺഗ്രസ് പാർട്ടിയുടെ ജനകീയ അടിത്തറയ്ക്കു കിട്ടിയ അംഗീകാരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
എന്നാൽ ആ പ്രമേയത്തിൽ പറയുന്നത് കേരള കോൺഗ്രസിനെക്കുറിച്ചാണെന്ന് പൂർണമായി വിശ്വസിക്കുന്നില്ല കാരണം ഞങ്ങൾ പുറത്ത് പോയവരല്ല. കേരള കോൺഗ്രസുകാർ പുറത്താക്കപ്പെട്ടവരാണ്. നിലവിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യമില്ല. മാണി സാറിന്റെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങൾ ഉദ്ദേശിച്ചതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
പാലായിലെ വികസനം കേരള കോൺഗ്രസ് തടസപ്പെടുത്തുന്നുവെന്ന പ്രചാരണം തെറ്റാണ്. പാലായിലുണ്ടായിട്ടുള്ള വികസനങ്ങൾ എല്ലാം മാണി സാറിന്റെ കാലത്തുണ്ടായതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.







